കൊച്ചി: മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് ...
കൊച്ചി: മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ 11നാണ് റീസര്‍വേ നിശ്ചയിച്ചിരിക്കുന്നത്.
വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സര്‍വേക്ക് നോട്ടീസ് നല്‍കിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. സര്‍വേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മാത്യു കുഴല്‍നാടന്‍ തന്റെ കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിച്ചിരുന്നു. ഈ നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയിരുന്നു. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയിന്മേലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.
Keywords: resurvey, Mathew Kuzhalnadan's family home, Muvattupuza
COMMENTS