. അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ സംഭവത്തില്‍ നഴ്‌സിനെതിര...
അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ സംഭവത്തില്‍ നഴ്‌സിനെതിരെ ആരോഗ്യവകുപ്പ് നടപടി. കുട്ടിക്ക് പേ വിഷബാധയുടെ വാക്‌സിന്‍ കുത്തിവച്ച നഴ്‌സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍, നഴ്‌സിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യില്ലെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഇനി ഇത്തരത്തിലുള്ള പിഴവ് ആവര്‍ത്തിക്കരുതെന്നും കുട്ടിയുടെ അമ്മ പറയുന്നു.
അതേസമയം, വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി.
പനിയെ തുടര്‍ന്ന് രക്ത പരിശോധനക്ക് ആശുപത്രിയിലത്തിയ ഏഴു വയസുകാരിക്കാണ് നഴ്‌സ് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്. സംഭവം ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.
Keywords: Action against nurse, Vaccinated against rabies, Angamali
COMMENTS