ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ രാഹുലിനെതിരെ പ്രതികരണവുമായി മുന്‍ സോളിസിറ്റര്‍ ജനറല്...
ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ രാഹുലിനെതിരെ പ്രതികരണവുമായി മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ. ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്യാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിന് പിന്നില്‍ കേസിന്റെ മെറിറ്റുകളല്ല, മറിച്ച് വയനാട് മണ്ഡലത്തെപ്പറ്റിയുള്ള കോടതിയുടെ ആശങ്കകളാണെന്നും പ്രമുഖ നിയമജ്ഞന്‍ ഹരീഷ് സാല്‍വെ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ അഭിപ്രായങ്ങള്‍ ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാഹുലിനെപ്പോലൊരാളില്‍ നിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി കുറ്റക്കാരനാണോ അല്ലയോ എന്നതല്ല വിഷയം. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക, അനാദരവോടെ സംസാരിക്കുക, എന്നിട്ട് ഒരു പൊതുപ്രവര്‍ത്തകനാണെന്ന് അവകാശപ്പെടുകയുമാണ് രാഹുല്‍ ചെയ്യുന്നത്. എത്ര തള്ളിപ്പറഞ്ഞാലും പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ സ്വപ്‌നം കാണുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം' ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'രാഹുല്‍ പറഞ്ഞത് തെറ്റാണെന്നും ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി ജഡ്ജിമാര്‍ തന്നെ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ അപ്പീല്‍ കോടതി അംഗീകരിക്കാന്‍ കാരണം, വയനാടിനെക്കുറിച്ച് ഓര്‍ത്തിട്ടാണ്. ഒരു തീരുമാനമാകുന്നതുവരെ രാഹുല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കണം. അതുകൊണ്ട് മാത്രമാണ് ശിക്ഷ സ്റ്റേ ചെയ്തതെന്നും ഹരീഷ് സാല്‍വെ പറഞ്ഞു.
Keywords: Rahul, Harish Salve
COMMENTS