തിരുവനന്തപുരം: പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും വായില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നും നൗഷാദ് തിരോധാന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമാ...
തിരുവനന്തപുരം: പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും വായില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നും നൗഷാദ് തിരോധാന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അഫ്‌സാന. സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പോലീസിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായി ഭാര്യ അഫ്‌സാന വെളിപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
ഒന്നര വര്‍ഷം മുമ്പ് പത്തനംതിട്ടയില്‍ നിന്നും കാണാതായ കലഞ്ഞൂര്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ നൗഷാദിനെ തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
Keywords: Afsana, Naushad Missing case, Human rights commission, Kerala
COMMENTS