ആലപ്പുഴ: പുന്നമടയുടെ പൊന്നോളങ്ങളെ കീറിമുറിച്ച് പാഞ്ഞ വിയപുരം ചുണ്ടന്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടു. പുന്നമടക്കായലിനെ ആവേശക്കായലാക്കിയാണ്...
ഇതാദ്യമായാണ് വിയപുരം ചുണ്ടന്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിനിത് തുടര്‍ച്ചയായ നാലാം കിരീടമാണ്.
ടൗണ്‍ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ ചമ്പക്കുളം രണ്ടാമതായി ഫിനിഷ് ചെയ്തു. യു ബി സി കൈനകരിയുടെ നടുഭാഗത്തിനാണ് മൂന്നാം സ്ഥാനം. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവി കാട് കാട്ടില്‍ തെക്കേതിലിനാണ് നാലാം സ്ഥാനം.
അതേസമയം, 69ാമത് നെഹ്രുട്രോഫി ജലോത്സവത്തിന്റെ ഉദ്ഘാടത്തിനും പതാക ഉയര്‍ത്തലിനും മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. ഹെലികോപ്ടറില്‍ എത്തിയ മുഖ്യമന്ത്രിയും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പ്രതികൂല കാവാലസ്ഥയില്‍ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാനാകാതെ മടങ്ങി. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പതാക ഉയര്‍ത്തിയത്.
COMMENTS