കോട്ടയം: ജയ്ക് സി. തോമസ് പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത്. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്...
കോട്ടയം: ജയ്ക് സി. തോമസ് പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത്. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ്.
ഇത് മൂന്നാം തവണയാണ് ജയ്ക് പുതുപ്പള്ളിയില്‍ പോരിനിറങ്ങുന്നത്. 2016 ല്‍ ഉമ്മന്‍ ചാണ്ടിയോട് 27092 വോട്ടിനും 2021 ല്‍ 9044 വോട്ടിനും പരാജയപ്പെട്ടിരുന്നു.
ജയ്ക്ക് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി എന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരുന്നത്.
Keywords: Puthupally, Oommen Chandy, Chandy Oommen, By election
COMMENTS