തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന റിപ്പോര്‍ട്ട് ഉണ്ടായിട്ടും കു...
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന റിപ്പോര്‍ട്ട് ഉണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംഭവത്തിന്റെ ഇര ഹര്‍ഷിന സമരവുമായി സെക്രട്ടറിയേറ്റിനു മുന്‍പില്‍. ഇന്ന് ഏകദിന ധര്‍ണ്ണയാണ് നടത്തുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തള്ളിയ സാഹചര്യത്തിലാണ് സമരം തലസ്ഥാനത്തേക്ക് മാറ്റാന്‍ ഹര്‍ഷിന തീരുമാനിച്ചത്.
പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ സത്യം വെളിപ്പെട്ടിട്ടും കുറ്റക്കാരെ സംരക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നാണ് ഹര്‍ഷിനയുടെ ആരോപണം. അടുത്തതായി മുഖ്യമന്ത്രിയെ കാണാനാണ് ശ്രമമെന്നും ഹര്‍ഷിന.
Keywords: Harshina, Secretariat , Strike
COMMENTS