കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചലച്ചിത്ര അക്കാ...
കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
അവാര്‍ഡ് നിര്‍ണയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്, ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകന്‍ ഹൈക്കോടതിയെ സമീപിച്ചത്.
രഞ്ജിത്ത് ആ സ്ഥാനത്തിരുന്നുകൊണ്ട് ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്.
ഇതോടെ ഇക്കാര്യത്തില്‍ ആദ്യം ആരോപണം ഉന്നയിച്ച സംവിധായകന്‍ വിനയനും തിരിച്ചടിയായി.
COMMENTS