തിരുവനന്തപുരം: എന്‍.എസ്.എസ് നാമജപ യാത്രയ്‌ക്കെതിരെ കേസെടുത്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ്. യാത്രയില്‍ പങ്കെടുത്ത ആയിരത്തിലധികം പേര്‍...
തിരുവനന്തപുരം: എന്‍.എസ്.എസ് നാമജപ യാത്രയ്‌ക്കെതിരെ കേസെടുത്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ്. യാത്രയില്‍ പങ്കെടുത്ത ആയിരത്തിലധികം പേര്‍ക്കെതിരെയാണ് കേസ്. ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് കേസ്.
എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതിഷേധം അറിയിച്ചാണ് ഇന്നലെ തിരുവനന്തപുരത്ത് ആയിരങ്ങള്‍ അണിനിരന്ന നാമജപ ഘോഷയാത്ര എന്‍.എസ്.എസ് നടത്തിയത്.
അതേസമയം, ഷംസീര്‍ മാപ്പ് പറയില്ലെന്ന നിലപാടിലുറച്ച് സിപിഎം. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ഷംസീര്‍ മാപ്പ് പറയില്ലെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
COMMENTS