തൃശൂര്‍: അതിരപ്പിള്ളിയില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയുടെ ചിത്രം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ കഴിഞ്ഞ ദിവസം പുത്തുവിട്ടിരുന്നു. ഇപ്പോഴിതാ ...
തൃശൂര്‍: അതിരപ്പിള്ളിയില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയുടെ ചിത്രം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ കഴിഞ്ഞ ദിവസം പുത്തുവിട്ടിരുന്നു. ഇപ്പോഴിതാ ആനക്കുട്ടിയുടെ മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അമ്മയാനകള്‍ ഉള്‍പ്പടെയുള്ള കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടത്. ആനക്കുട്ടിക്ക് രണ്ടു വയസ്സ് പ്രായമുണ്ടാകുമെന്നാണ് കരുതുന്നത്. ആനക്കുട്ടിക്ക് ക്ഷീണമുണ്ടെന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ പറഞ്ഞു.
പ്ലാന്റേഷന്‍ എണ്ണപ്പന്ന തോട്ടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ ആന പ്രേമിസംഘം പുറത്തുവിട്ടു. ആനപ്രേമികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് വെറ്റിനറി ഡോക്ടര്‍ പ്രദേശത്ത് എത്തിയെങ്കിലും ആനക്കൂട്ടം കാടു കയറിയിരുന്നു, നിരീക്ഷണ ക്യാമറകള്‍ വച്ച് നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വനം വകുപ്പ് 2022 ജനുവരി 10 ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ജിലേഷ് ചന്ദ്രനാണ് ആദ്യമായി ആനക്കുട്ടിയെ കണ്ടത്. പിന്നീട് ഇടവേളകളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ ആനക്കുട്ടിയെ കണ്ടെത്തിയിരുന്നു.
വളരുന്തോറും ആനക്കുട്ടിക്ക് തീറ്റയെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ആനപ്രേമികള്‍ പറയുന്നു. ആനക്കുട്ടിയോടുള്ള സഹതാപമാണ് ആനപ്രേമികള്‍ കൂടുതലും പങ്കുവയ്ക്കുന്നത്. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും, ശത്രുക്കളെ നേരിടാനുമൊക്കെ ഇത്രയേറെ സഹായിക്കുന്ന തുമ്പിക്കൈ ജന്മനാ നഷ്ടപ്പെട്ടതാണോ, മറ്റെന്തെങ്കിലുമാണോ എന്നുള്ളതടക്കം കൂടുതല്‍ വിവരങ്ങള്‍ ഇനിയും അറിയേണ്ടതുണ്ട്.
Keywords: Trunkless baby elephant, Athirapally
COMMENTS