കൊച്ചി: പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ അന്വേഷണം തുടങ്ങി ഇഡി. അന്വേഷണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ.സുധാ...
കൊച്ചി: പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ അന്വേഷണം തുടങ്ങി ഇഡി. അന്വേഷണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നോട്ടീസ് അയച്ചു. ഈ മാസം 18 ന് ഹാജരാകാനാണ് നിര്‍ദേശം.
ഐജി ലക്ഷ്മണക്കും മുന്‍കമ്മീഷണര്‍ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്. ലക്ഷ്മണ നാളെ എത്തണം. സുരേന്ദ്രന്‍ 16 ന് ഹാജരാകണം. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസില്‍ കെ സുധാകരനും, മുന്‍ ഡിഐജി എസ്. സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കിയിട്ടുണ്ട്.
അതേസയം, പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ ക്രൈംബ്രാഞ്ചിന് മുന്നില്‍ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ചികിത്സയിലായതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിട്ടുണ്ട്.
Keywords: ED , Notice, K. Sudhakaran
COMMENTS