ആലപ്പുഴ: ചിങ്ങം ഒന്നിന് കരിദിനം ആചരിക്കുമെന്ന് കര്‍ഷകര്‍. നെല്ലിന്റെ സംഭരണവില സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ പ്രതിഷേധത്തിന...
ആലപ്പുഴ: ചിങ്ങം ഒന്നിന് കരിദിനം ആചരിക്കുമെന്ന് കര്‍ഷകര്‍. നെല്ലിന്റെ സംഭരണവില സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണം ബഹിഷ്‌കരിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
കൃഷി ഭവനുകള്‍ക്ക് മുന്നില്‍ നെല്‍കര്‍ഷകര്‍ കരിങ്കൊടി ഉയര്‍ത്തും. കുട്ടനാട്ടിലെ രാമങ്കരിയില്‍ കര്‍ഷക സംഗമവും നടത്തും. കുട്ടനാട്ടില്‍ മാത്രം 11,000 കര്‍ഷകര്‍ക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്. അമ്പതിനായിരം വരെ കിട്ടാനുള്ളവര്‍ക്ക് പണം നേരിട്ടു നല്‍കുമെന്ന വാഗ്ദാനവും നടപ്പിലായില്ല.
Keywords: Chingan 1, Protest Day, Farmers
COMMENTS