തിരുവനന്തപുരം: കോതമംഗലത്ത് കെ.എസ്.ഇ.ബിയുടെ വിവാദ വാഴ വെട്ടില്‍ കര്‍ഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ധാരണ. വൈദ്യുതി, കൃഷി മന്ത്രിമാ...
തിരുവനന്തപുരം: കോതമംഗലത്ത് കെ.എസ്.ഇ.ബിയുടെ വിവാദ വാഴ വെട്ടില്‍ കര്‍ഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ധാരണ. വൈദ്യുതി, കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. നഷ്ടപരിഹാരത്തുക കെ.എസ്.ഇ.ബിയാണ് നല്കുക.
അതേസമയം, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Keywords: Kseb, banana plant cutting
COMMENTS