ചണ്ഡിഗഢ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയ കലാപം. വിഎച്ച്പി റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് രണ്ടു ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു...
ചണ്ഡിഗഢ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയ കലാപം. വിഎച്ച്പി റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് രണ്ടു ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പശുക്കടത്ത് ആരോപിച്ച് രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ റാലിയുടെ മുന്‍നിരയിലുണ്ടെന്ന് ആരോപിച്ചു നടന്ന കല്ലേറോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, ആകാശത്തേക്കു വെടിവച്ചു.
റാലിയില്‍ പങ്കെടുത്ത മൂവായിരത്തോളം പേര്‍ ക്ഷേത്രത്തില്‍ അഭയംതേടി. സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ രംഗത്തെത്തി.
Key Words: Hariyana, Communal Violence, three killed
COMMENTS