The Film Producers Association has announced that the ban imposed on film stars Shane Nigam and Srinath Bhasi has been lifted
കൊച്ചി : ചലച്ചിത്ര താരങ്ങളായ ഷെയിന്‍ നിഗമിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തി കത്ത് കൊടുത്തിരുന്നു. ഈ കത്ത് അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു.
അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്തതിനാലാണ് ഷെയിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നത്.
രണ്ട് ചിത്രങ്ങള്‍ക്ക് വാങ്ങിയ അഡ്വാന്‍സ് തുക ശ്രീനാഥ് ഭാസി തിരികെ കൊടുക്കുമെന്നും ഉറപ്പു നല്കിയിട്ടുണ്ട്.
കൃത്യ സമയത്ത് ഷൂട്ടിംഗ് സെറ്റുകളില്‍ എത്താമെന്നും കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ കൊടുക്കാമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം ഉറപ്പുകൊടുത്തു.
എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ തനിക്കു പ്രാധാന്യം കുറഞ്ഞുവെന്നു പറഞ്ഞുണ്ടാക്കിയ തര്‍ക്കമാണ് ഷെയിനു വിലക്കിനു മൂലഹേതുവായത്.
ശ്രീനാഥ് ഭാസി താര സംഘടനയായ അമ്മയില്‍ അംഗമായിരുന്നില്ല. സിനിമാ സംഘടനകള്‍ വിലക്കു പ്രഖ്യാപിച്ചതോടെ ശ്രീനാഥ് ഭാസി അമ്മയില്‍ അംഗത്വത്തിനു ശ്രമിച്ചിരുന്നു. പക്ഷേ, നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചശേഷം അപേക്ഷ പരിഗണിക്കാമെന്ന നിലപാടിലായിരുന്നു അമ്മ.
ഇരുവരെയും വച്ചു നിര്‍മാതാക്കള്‍ക്കു സ്വന്തം ഉത്തരവാദിത്വത്തില്‍ സിനിമ എടുക്കാമെന്നും പക്ഷേ, അതില്‍ സംഘടനയ്ക്ക് ഒരു ഉത്തരവാദിത്വവും ഉണ്ടാവില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി രഞ്ജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Summary: The Film Producers Association has announced that the ban imposed on film stars Shane Nigam and Srinath Bhasi has been lifted. Srinath Bhasi had written an apology letter to the Producers Association. This letter was accepted by the association.
COMMENTS