Assam BJP woman leader found dead
ഗുവഹാട്ടി: ബി.ജെ.പി വനിതാ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അസമിലെ ബി.ജെ.പി വനിതാ നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബി.ജെ.പി കിസാന്‍ മോര്‍ച്ചയിലെ മുതിര്‍ന്ന നേതാവിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അമിതമായ അളവില്‍ മരുന്നു കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മരണം പുറത്തുവന്നതിനു പിന്നാലെ ആരോപണ വിധേയനായ ബി.ജെ.പി നേതാവ് ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Assam, BJP woman leader , Police
COMMENTS