ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്നലെ വൈകുന്നേരം സോഫ്റ്റ് ലാന്‍ഡ് ചെയ്ത ലാന്‍ഡര്‍ വിക്രമില്‍ നിന്നും പുറത്തുവന്ന റോവര്‍ ചന്ദ്രോപരിതലത്തില...
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്നലെ വൈകുന്നേരം സോഫ്റ്റ് ലാന്‍ഡ് ചെയ്ത ലാന്‍ഡര്‍ വിക്രമില്‍ നിന്നും പുറത്തുവന്ന റോവര്‍ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. റോവറിന്റെ സഞ്ചാരപാതയിലും ഇന്ത്യയ്ക്ക് അഭിമാനം കുറിച്ചുകൊണ്ട് ചന്ദ്രനിലെ മണ്ണില്‍ രാജ്യമുദ്രയായ അശോക സ്തംഭം പതിഞ്ഞു.
റോവറിന്റെ ചക്രങ്ങളില്‍ അശോകസ്തംഭത്തിന്റേയും ഐഎസ്ആര്‍ഓയുടെയും മുദ്രകള്‍ നേരത്തെ പതിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ റോവര്‍ സഞ്ചരിക്കുന്ന വഴികളില്‍ ഇന്ത്യയുടെ അടയാളമായി ചന്ദ്രനില്‍ പതിയുന്നത്.
വൈകുന്നേരം 6.04 ന് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയെങ്കിലും പൊടിപടലം അടങ്ങാന്‍ കാത്തുനിന്ന് ചന്ദ്രനില്‍ പര്യവേഷണം നടത്താനുള്ള റോവറിനെ ലാന്‍ഡറില്‍നിന്ന് രാത്രി പത്തരയോടെ പുറത്തിറക്കി. റോവര്‍ ചന്ദ്രോപരിതലത്തില്‍ പര്യവേഷണം ആരംഭിച്ചു. ആദ്യ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
ഇന്നലെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടു പൂര്‍ത്തിയാക്കി. ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 25 കിലോമീറ്റര്‍ ഉയരത്തിലാണ് ലാന്‍ഡിംഗ് പ്രക്രിയ ആരംഭിച്ചത്. ലാന്‍ഡു ചെയ്യാന്‍ കുഴികളില്ലാത്ത സ്ഥലത്തിനായി രണ്ടു തവണ ഏതാനും സെക്കന്‍ഡുകള്‍ കാത്തുനിന്നു. ഒടുവില്‍ ചന്ദ്രയാന്‍ 3 ചാന്ദ്രോപരിതലം തൊട്ടപ്പോള്‍ ഇന്ത്യന്‍ ജനത ഹര്‍ഷാരവം മുഴക്കി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ എത്തുന്ന ആദ്യ രാജ്യമായി ചരിത്രമെഴുതുകയായിരുന്നു ഇന്ത്യ.
Keywords: Ashoka Pillar, National Emblem, India, Moon Mission, Chandrayan 3
COMMENTS