Aditya-L, which aims to study the Sun, will be launched on September 2, ISRO said. Launch from Sriharikota at 11:50 am. Aditya L1 will be the first
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : സൂര്യനെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിടുന്ന ആദിത്യ-എല്‍ 1 സെപ്തംബര്‍ രണ്ടിനു വിക്ഷേപിക്കുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. പകല്‍ 11:50 മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യന്‍ ദൗത്യമായിരിക്കും ആദിത്യ എല്‍1. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1 (എല്‍1) മേഖലയിലായിരിക്കും നിരീക്ഷണ പേടകം എത്തിക്കും.
സൂര്യന്റെ പ്രഭാവലയത്തിന് സാദ്ധ്യമായത്ര അടുത്തുള്ള ഈ ഭ്രമണപഥത്തില്‍ ചുറ്റിക്കൊണ്ട് പേടകത്തിന് സൂര്യനെ ഒരു മറവുമില്ലാതെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ കഴിയും. ഗ്രഹണം പോലും ഇവിടെനിന്നുള്ള വീക്ഷണത്തിനു തടസ്സമാവില്ല.
സൗരോര്‍ജ്ജ പ്രവര്‍ത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയില്‍ അതിന്റെ സ്വാധീനവും തത്സമയം നിരീക്ഷിക്കുന്നതിന് ഇതുവഴി കഴിയും. വൈദ്യുതകാന്തിക, കണികാ, കാന്തികക്ഷേത്ര ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറം പാളികള്‍ (കൊറോണ) എന്നിവ നിരീക്ഷിക്കാന്‍ പേടകം ഏഴ് പേലോഡുകള്‍ വഹിക്കും.
നാല് പേലോഡുകള്‍ സൂര്യനെ നേരിട്ട് വീക്ഷിക്കുമ്പോള്‍ ശേഷിക്കുന്ന മൂന്ന് പേലോഡുകള്‍ ലാഗ്രാഞ്ച് പോയിന്റ് എല്‍ 1 ല്‍ കണികകളുടെയും ഫീല്‍ഡുകളുടെയും സ്ഥിതിയിലുള്ള പഠനങ്ങള്‍ നടത്തും.
കൊറോണല്‍ ഹീറ്റിംഗ്, കൊറോണല്‍ മാസ് എജക്ഷന്‍, പ്രീ-ഫ്‌ളെയര്‍ ആന്‍ഡ് ഫ് ളെയര്‍ പ്രവര്‍ത്തനങ്ങള്‍, അവയുടെ സവിശേഷതകള്‍, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത തുടങ്ങിയവ മനസ്സിലാക്കാന്‍ ആദിത്യ എല്‍1 പേലോഡുകളുടെ സ്യൂട്ടുകള്‍ ഏറ്റവും നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ആദിത്യ-എല്‍1 ദൗത്യത്തിന്റെ പ്രധാന ശാസ്ത്ര ലക്ഷ്യങ്ങള്‍:
* സോളാര്‍ അപ്പര്‍ അറ്റ്‌മോസ്‌ഫെറിക് (ക്രോമോസ്ഫിയറും കൊറോണയും) ചലനാത്മകതയെക്കുറിച്ചുള്ള പഠനം.
* ക്രോമോസ്‌ഫെറിക്, കൊറോണല്‍ ഹീറ്റിംഗ്, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണല്‍ മാസ് ഇജക്ഷനുകളുടെ ആരംഭം, ഫ് ളെയറുകള്‍ എന്നിവയുടെ പഠനം.
*സൂര്യനില്‍ നിന്നുള്ള കണികാ ചലനാത്മകതയെക്കുറിച്ചുള്ള പഠനത്തിന് ഡാറ്റ നല്‍കുന്ന ഇന്‍-സിറ്റു കണികയും പ്ലാസ്മ പരിസ്ഥിതിയും നിരീക്ഷിക്കുക.
* സോളാര്‍ കൊറോണയുടെ ഭൗതികശാസ്ത്രവും അതിന്റെ ചൂടാകല്‍ സംവിധാനവും.
* കൊറോണല്‍ ലൂപ്പുകള്‍ പ്ലാസ്മയുടെ ഡയഗ്‌നോസ്റ്റിക്‌സ്: താപനില, വേഗം, സാന്ദ്രത.
* സൗരവികിരണത്തിലേക്കു നയിക്കുന്ന ഒന്നിലധികം പാളികളില്‍ (ക്രോമോസ്ഫിയര്‍, ബേസ്, എക്സ്റ്റന്‍ഡഡ് കൊറോണ) സംഭവിക്കുന്ന പ്രക്രിയകളുടെ ക്രമം തിരിച്ചറിയുക.
* സോളാര്‍ കൊറോണയിലെ കാന്തികക്ഷേത്ര ടോപ്പോളജിയും കാന്തികക്ഷേത്ര അളവുകളും പഠിക്കുക.
COMMENTS