Actress Seema Deo passes away
മുംബൈ: ബോളിവുഡ് നടി സീമ ദേവ് (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വച്ചായരുന്നു അന്ത്യം.
ഹിന്ദി, മറാത്തി എന്നീ ഭാഷകളില്‍ തിളങ്ങിയിരുന്ന നടിയാണ് സീമ ദേവ്. രണ്ടു ഭാഷകളിലൂടെയായി എണ്‍പതിലധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.
ആനന്ദ്, കോര കാഗസ് എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയിലും വരദക്ഷിണ, ജഗച്യ പതിവാര്‍ എന്നിവയിലൂടെ മറാത്തിയിലും ശ്രദ്ധേയയായ നടിയാണ് സീമ ദേവ്. 2021 ല്‍ ജീവന്‍ സന്ധ്യ എന്ന മറാത്തി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
അന്തരിച്ച മുതിര്‍ന്ന നടന്‍ രമേഷ് ദേവാണ് ഭര്‍ത്താവ്. നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട അജിങ്ക്യ ദേവ്, അഭിനയ് ദേവ് എന്നിവര്‍ മക്കളാണ്.
Keywords: Seema Deo, Passes away, Mumbai
COMMENTS