തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 9 പേര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക...
തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 9 പേര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. ആകെ 954 പൊലീസുകാര്‍ക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്. മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിന് 125 പേര്‍ക്കും മെഡലുണ്ട്.
വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത് എസ്.പി ആര്‍ മഹേഷിനാണ്.
എസ്.പി സോണി ഉമ്മന്‍ കോശി, ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, സിഐ ജി ആര്‍ അജീഷ്, എഎസ്‌ഐ ആര്‍ ജയശങ്കര്‍, എ.എസ്.ഐ ശ്രീകുമാര്‍, എന്‍. ഗണേഷ് കുമാര്‍, പി.കെ സത്യന്‍, എന്‍.എസ് രാജഗോപാല്‍, എം ബിജു പൗലോസ് എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുള്ള പൊലീസ് മെഡലുകള്‍ ലഭിച്ചിരിക്കുന്നത്
Keywords: President's Police Medals, 9 from Kerala
COMMENTS