ന്യൂഡല്‍ഹി: എണ്ണമറ്റ ത്യാഗങ്ങള്‍, രണമണിഞ്ഞ യുദ്ധഭൂമികള്‍, ജീവനും ജീവന്റെ പാതിയും പോയവര്‍... അതുകൊണ്ട് മാത്രം സ്വതന്ത്രരായി ജീവിക്കുന്ന നമ്മള...
ഇന്ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. പതാക ഉയര്‍ത്തുന്ന വേളകള്‍ ആത്മനിര്‍ഭരതയുടെയും, ആത്മാഭിമാനത്തിന്റെയും, ആത്മവീര്യം പകരുന്ന നിമിഷം കൂടിയാണ്.
140 കോടിയിലധികം വരുന്ന ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ലോകരാജ്യം എന്ന നിലയില്‍ നിന്നും ലോക നേതൃത്വത്തിലേക്ക് ഇന്ത്യ നടന്നു കയറുകയാണ്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായും, നാലാമത്തെ സൈനിക ശക്തിയായും ഭാരതം മാറിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതികവിദ്യകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും രാജ്യത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.
അതീവ സുരക്ഷയുടെ ഭാഗമായി രാജ്യം കനത്ത ജാഗ്രതയില്‍ തുടരുകയാണ്.
COMMENTS