ഇംഫാല്‍: മണിപ്പുരില്‍ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്‌കാരം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ...
ഇംഫാല്‍: മണിപ്പുരില്‍ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്‌കാരം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്‌തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്‌കാരം നിശ്ചയിച്ചിരുന്നത്. സംസ്‌കാരം നടത്തേണ്ട സ്ഥലം മെയ്‌തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്‌കാരം നടത്തിയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് മാസമായി വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ ശവസംസ്‌കാര ചടങ്ങുകളെച്ചൊല്ലി കുക്കി-മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. കലാപം ആരംഭിച്ച മെയ് 3 മുതല്‍ കൊല്ലപ്പെട്ട 35 കുക്കി-സോ ഗോത്രവര്‍ഗക്കാരുടെ കൂട്ട സംസ്‌കാരം ഇന്ന് നടത്തുമെന്ന് പ്രാദേശിക ആദിവാസി നേതാക്കളുടെ സംഘടനയായ ഐടിഎല്‍എഫ് (ദി ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം) അറിയിച്ചിരുന്നു. എന്നാല്‍, സംസ്‌കാര ചടങ്ങുകള്‍ അനുവദിക്കില്ലെന്ന നിലപാടുമായി മെയ്‌തേയ് വിഭാഗത്തിന്റെ സംഘടനയായ കൊകോമി രംഗത്തെത്തിയതോടെ സ്ഥിതി വഷളായി. കുക്കികള്‍ തങ്ങളുടെ ആധിപത്യം പുലര്‍ത്തുന്ന ബിഷ്ണുപൂര്‍ ജില്ലയിലെ ടോര്‍ബംഗ് ബംഗ്ലാവ് എന്ന സര്‍ക്കാര്‍ ഭൂമിയില്‍ ശവസംസ്‌കാരം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും മെയ്തിസ് മുന്നറിയിപ്പ് നല്‍കി.
Keywords: Manipur, Cremation, Supreme Court
COMMENTS