ശ്രീഹരിക്കോട്ട : ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രന്റെ ഭ്രമണപഥത്തിലേക...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ലൂണാര്‍ ഓര്‍ബിറ്റ് ഇഞ്ചക്ഷനാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇതോടെ, ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തി. ഇനി ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ ആരംഭിക്കുന്നതാണ്. നിലവില്‍, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പേടകം എത്തിയതിനാല്‍ നാളെ റിഡക്ഷന്‍ ഓഫ് ഓര്‍ബിറ്റ് എന്ന പ്രക്രിയ നടക്കുന്നതാണ്. നാളെ രാത്രി 11മണിക്കാണ് ഈ പ്രക്രിയ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
5 ഘട്ടങ്ങളായാണ് ഭ്രമണപഥം താഴ്ത്തുക. ഓഗസ്റ്റ് 17-ന് ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ പേടകം എത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മോഡ്യൂള്‍ വേര്‍പെടും. തുടര്‍ന്ന് ഓഗസ്റ്റ് 23-നാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍- 3-ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക.
COMMENTS