തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിഐടിയു. എല്ലാ മാസവും അഞ്ചിനുള്ളില്‍ ശമ്പളം വിതരണം ചെയ്യു...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിഐടിയു. എല്ലാ മാസവും അഞ്ചിനുള്ളില്‍ ശമ്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് 26നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്.
കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയനുമായി ചേര്‍ന്നാണ് സിഐടിയു പണിമുടക്ക് പ്രഖ്യാപിച്ചത്.
ജൂലൈ മാസത്തിലെ ശമ്പളം ജീവനക്കാര്‍ക്ക് ഇതുവരെ നല്‍കാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നത്. ഓണം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, സ്ഥലം മാറ്റ ആവശ്യങ്ങള്‍ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
Keywords: Salary Crisis, KSRTC Employees Strike
COMMENTS