ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 179 റണ...
ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് ഓവര്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി.
യശസ്വി ജയ്സ്വാള്‍ - ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബാറ്റിങ് വിരുന്നാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
165 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ടി20-യില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി. 47 പന്തില്‍ നിന്ന് അഞ്ച് സിക്സും മൂന്ന് ഫോറുമടക്കം 77 റണ്‍സെടുത്ത ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
51 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ മൂന്ന് സിക്സും 11 ഫോറുമടക്കം 84 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യ വിജയറണ്‍ സ്വന്തമാക്കുമ്പോള്‍ ഏഴ് റണ്‍സുമായി തിലക് വര്‍മയായിരുന്നു ജയ്സ്വാളിന് കൂട്ട്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി (2-2).
ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ വിജയി പരമ്പര സ്വന്തമാക്കും.
Keywords: India - West Indies, 4th T20, Cricket
COMMENTS