കൊച്ചി: ആലുവയില്‍ അതിക്രൂരമായികൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാന്‍ മന്ത്രിസഭാ യോഗ...
കൊച്ചി: ആലുവയില്‍ അതിക്രൂരമായികൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാര്‍ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തര ആശ്വാസധനമായി വനിത ശിശുക്ഷേമവകുപ്പ് ഒരുലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു.
അതേസമയം, കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും , പിന്നീട് മന്ത്രി പി രാജീവുമടക്കം കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് 10 ലക്ഷം ഇപ്പോള്‍ സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്.
COMMENTS