Yamuna water level rise - flood in Delhi
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയില്‍. യമുനാനദി അപകടനിലയും കഴിഞ്ഞ് കരവിഞ്ഞൊഴുകുകയാണ്. ഹിമാചല്‍ പ്രദേശിലെ കനത്ത മഴയെ തുടര്‍ന്ന് ഹരിയാനയിലെ അഗ്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് ജലം തുറന്നുവിട്ടതോടെ വ്യാഴാഴ്ച രാവിലെ ഡല്‍ഹി വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
നിലവില്‍ യമുനയിലെ ജലനിരപ്പ് 208.48 ആണ്. 44 വര്‍ഷത്തിനിടെ ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്. ഇതേതുടര്‍ന്ന് നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളടക്കം എല്ലായിടവും വെള്ളത്തിലായി.
വീടുകളിലേക്കും കടകളിലേക്കുമെല്ലാം വെള്ളം കയറുകയാണ്. വെള്ളപ്പൊക്കത്തെതുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
Keywords: New Delhi, Flood, Yamuna river
COMMENTS