തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ...
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. വിദര്‍ഭക്കും ഛത്തീസ്ഗഡനും മുകളില്‍ ഒരു ചക്രവാതചുഴിയും തെക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക് കിഴക്കന്‍ രാജസ്ഥാനും വടക്ക് കിഴക്കന്‍ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. മാത്രമല്ല, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നു.
നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി ഒഡിഷ - ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുന മര്‍ദ്ദം രൂപപ്പെടാനും സാധ്യതയുള്ളതായും ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും മഴ ലഭിക്കുമെന്നും അറിയിപ്പുണ്ട്.
Key Words: Widespread Rain, Kerala
COMMENTS