തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വടക്കഞ്ചേരിയില്‍ തെങ്ങുവീണ് ആദിവാസി സ്ത്രീയും ഇരിങ്ങാലക്കുടയില്‍ ഒഴുക്കില്...
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വടക്കഞ്ചേരിയില്‍ തെങ്ങുവീണ് ആദിവാസി സ്ത്രീയും ഇരിങ്ങാലക്കുടയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥിയും മരിച്ചു. അടൂരില്‍ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. താമരശേരി ചുരം അടക്കം പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി മുടങ്ങി. വീടുകളില്‍ വെള്ളം കയറി. ഇന്നും നാളെയും മഴ അതിശക്തമായി തുടരും. തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. കൊല്ലം ജില്ലയില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 200 സെന്റീ മീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം തുറന്നുവിടും. പമ്പയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
കനത്ത മഴ കണക്കിലെടുത്ത് ആറു ജില്ലകളില്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ ഭാഗീക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണു ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ഒഴികേ അഞ്ചു ജില്ലകളിലും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പെടെ ഉള്ളവയ്ക്കാണ് അവധി. കാസര്‍കോട് കോളജുകള്‍ക്ക് അവധിയില്ല.
COMMENTS