Impersonation case
തിരുവനന്തപുരം; കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ആള്‍മാറാട്ട കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാവ് വിശാഖ്, കോളേജ് പ്രിന്‍സിപ്പല്‍ ഷൈജു എന്നിവര്‍ പൊലീസില്‍ കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
രണ്ടുപേരും ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതേതുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടാകും.
Keywords: Kattakkada, Impersonation case, Vishak & C.J Shaiju, Police
COMMENTS