Violence continues in Manipur
ഇംഫാല്‍: മണിപ്പൂരില്‍ മേയ് മൂന്നിന് തുടങ്ങിയ കലാപം അന്ത്യമില്ലാതെ തുടരുന്നു. ഇതുവരെ 120 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ പതിനേഴുകാരനാണ്. ബിഷ്ണുപുര്‍ ജില്ലയിലാണ് അക്രമവും വെടിവയ്പ്പുണ്ടായത്.
മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ എം.പിമാര്‍ സ്ഥലം സന്ദശിക്കുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്. മരിച്ചവരില്‍ രണ്ടുപേര്‍ കൂക്കി വിഭാഗത്തിലുള്ളവരും ഒരാള്‍ മെയ്‌തെയ് വിഭാഗത്തിലുമുള്ളയാളുമാണ്.
Keywords: Manipur, Violence, 3 killed, Friday


COMMENTS