V.D Satheesan about case against FR. Eugene Pereira
തിരുവനന്തപുരം: ഫാ.യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്ത നടപടി തീരദേശ ജനതയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ പ്രകോപനപരമായ രീതിയില്‍ സംസാരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അതിന്റെ പേരില്‍ ഒരു വികാരിക്കെതിരെ മാത്രം കേസെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും അതുടനെ തന്നെ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പ്രശ്‌നത്തില്‍ കോണ്‍ഗ്രസുകാര്‍ ഇടപെട്ട് പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും തങ്ങള്‍ ഇടപെട്ടതുകൊണ്ടാണ് സംഘര്‍ഷമുണ്ടാകാതെ പൊയതെന്നുമാണ് മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ആന്റണി രാജുവും അവകാശപ്പെടുന്നത്.
മുതലപ്പൊഴിയെ സര്‍ക്കാര്‍ മരണപ്പൊഴിയാക്കിയിരിക്കുകയാണെന്നും അവിടുത്തെ ജനങ്ങളുടെ പ്രശ്‌നം നിയമസഭയില്‍ അവതരിപ്പിച്ചതാണെന്നും അതിന് പരിഹാരം കാണാമെന്ന് മറുപടി പറഞ്ഞ മന്ത്രി ഉറപ്പ് നല്‍കിയതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: V.D Satheesan, Case, FR. Eugene Pereira, Muthalapozhi
COMMENTS