Union minister Rajeev Chandrasekhar criticises Kerala government
ന്യൂഡല്‍ഹി: കേരളത്തില്‍ മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുയെന്ന രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. കഴിഞ്ഞ ദിവസം പൊലീസ് ഒരു മാധ്യമസ്ഥാപനത്തില്‍ നടത്തിയ റെയ്ഡ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി കേരള സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
സ്ഥാപനത്തില്‍ മാത്രമല്ല ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയതിനെ മന്ത്രി പരിഹസിച്ചു. ദേശീയതലത്തില്‍ ബിബിസി ഡോക്യുമെന്ററി നിരോധിച്ചപ്പോള്‍ അതിനെതിരെ ശക്തിയുക്തം വാദിച്ചവരാണ് ഇപ്പോള്‍ മാധ്യമവേട്ട നടത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
സ്വര്‍ണ്ണക്കടത്ത് മുതല്‍ റോഡ് കാമറകള്‍ വാങ്ങുന്നതിലെ അഴിമതിവരെയുള്ള ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാരാണ് അത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസും സ്റ്റാഫും കുടുംബാംഗങ്ങളുമെല്ലാം ആരോപണവിധേയരാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മാധ്യമസ്ഥാപനം നല്കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
Keywords: Union minister Rajeev Chandrasekhar, Kerala government, criticise
COMMENTS