ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നിയമനിര്‍മ്മാണത്തില്‍ നിന്ന് ക്രിസ്ത്യന്‍ സമൂഹത്തെയും ചില ഗോത്രവര്‍ഗ്ഗക്കാരെയും ഒഴിവാക്കാനുള്ള ആശയം ലോ കമ്മീഷന്...
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നിയമനിര്‍മ്മാണത്തില്‍ നിന്ന് ക്രിസ്ത്യന്‍ സമൂഹത്തെയും ചില ഗോത്രവര്‍ഗ്ഗക്കാരെയും ഒഴിവാക്കാനുള്ള ആശയം ലോ കമ്മീഷന്‍ പരിഗണിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി നാഗാ നേതാക്കളുടെ പ്രതിനിധി സംഘം.
ആദിവാസികളുടെ അവകാശങ്ങളില്‍ യു.സി.സി ഇടപെടുന്നുവെന്ന ആശങ്ക ബി.ജെ.പി ക്യാമ്പിനുള്ളില്‍ പോലും പല മുതിര്‍ന്ന നേതാക്കളും ഉന്നയിച്ച സാഹചര്യത്തിലാണ് ഈ ഉറപ്പ്.
മുഖ്യമന്ത്രി നെഫ്യു റിയോയുടെ നേതൃത്വത്തിലുള്ള 12 അംഗ നാഗാ പ്രതിനിധി സംഘം ബുധനാഴ്ച അമിത് ഷായെ കണ്ടു, യുസിസി നടപ്പാക്കുന്നതും ഇന്തോ-നാഗ സമാധാന ചര്‍ച്ചകളിലെ പുരോഗതിയില്ലായ്മയും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ആശങ്കകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലക്ഷ്യം.
Key Words: Uniform Civil Code, Nagaland, Amith Shah
COMMENTS