UK visa fees & health surcharge will increase - Rishi Sunak
ലണ്ടന്‍: യുകെയില്‍ വിസ ഫീസും ഹെല്‍ത്ത് സര്‍ചാര്‍ജും വര്‍ദ്ധിപ്പിക്കുന്നു. യു.കെ പ്രധാനമന്ത്രി ഋഷി സുനകാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമേഖലകളില്‍ ശമ്പളവര്‍ദ്ധന നടപ്പാക്കാനാണ് ഇത്തരത്തില്‍ വിസ ഫീസ് വര്‍ദ്ധിപ്പിക്കുന്നത്.
ഇതു മാത്രമല്ല എന്‍.എച്ച്.എസ് സേവനത്തിനായി നല്കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ഋഷി സുനക് വ്യക്തമാക്കി.
നിലവില്‍ അധ്യാപകര്‍, ഡോക്ടര്‍മാര്‍, മറ്റ് പൊതുമേഖലാ ജീവനക്കാര്‍ തുടങ്ങിയവര്‍ ശമ്പള വര്‍ദ്ധനയ്ക്കായി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഇതിനായി നികുതി വര്‍ദ്ധിപ്പിക്കുകയോ കടമെടുക്കുകയോ ചെയ്യുന്നത് നാണ്യപ്പെരുപ്പത്തിന് ഇടയാക്കുമെന്നതിനാല്‍ വിസ ചാര്‍ജിലൂടെയും മറ്റും പണം സമാഹരിക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.
Keywords: UK, Visa fees, Health surcharge, Increase
COMMENTS