ട്വിറ്ററും പരസ്യ വരുമാനത്തിലൊരു പങ്ക് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കിത്തുടങ്ങി. നിലവില്‍ തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമാണ് വരുമാനം ലഭിക്കുന്നത്...
ട്വിറ്ററും പരസ്യ വരുമാനത്തിലൊരു പങ്ക് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കിത്തുടങ്ങി. നിലവില്‍ തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമാണ് വരുമാനം ലഭിക്കുന്നത്, വൈകാതെ എല്ലാ ക്രിയേറ്റര്‍മാര്‍ക്കും ഇത് ഉപയോഗപ്പെടുത്താം.
എന്നാല്‍, ട്വിറ്ററില്‍ നിന്ന് പണമുണ്ടാക്കുക അത്ര എളുപ്പമല്ല, eചില മാനദണ്ഡങ്ങളുണ്ട്. ട്വീറ്റിന് ലഭിക്കുന്ന ഇംപ്രഷനുകളാണ് വരുമാനത്തിന്റെ അടിസ്ഥാനം. ഉള്ളടക്ക നിര്‍മ്മാതാക്കള്‍ക്ക് അവരുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് നല്‍കുക.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രതിമാസം 5 ദശലക്ഷത്തിലധികം ട്വീറ്റ് ഇംപ്രഷനുകള്‍ ഉണ്ടായിട്ടുള്ളവരും ട്വിറ്റര്‍ ബ്ലൂ വിന്റെ വരിക്കാരുമായ ഉപയോക്താക്കള്‍ക്ക് മാത്രമാകും പരസ്യവരുമാനം ലഭിക്കാനുള്ള അര്‍ഹതയുണ്ടാവുക. അതായത്, മൂന്ന് മാസം കൊണ്ട് കുറഞ്ഞത് 50 ലക്ഷം ആളുകളെങ്കിലും നിങ്ങളുടെ ട്വീറ്റുകള്‍ കാണണം, കൂടാതെ, ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഉള്ളവരുമാകണം. ഇത്തരം പേയ്‌മെന്റുകള്‍ മൊത്തം അഞ്ച് ദശലക്ഷം ഡോളര്‍ മൂല്യമുള്ളതായിരിക്കും. സ്ട്രൈപ്പ് വഴിയാകും, പണം ക്രിയേറ്റര്‍മാര്‍ക്ക് ലഭ്യമാക്കുകയെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു. പ്രശസ്തരായവരാണെങ്കില്‍, വരുമാനത്തിന്റെ തോത് കൂടും.
ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 750,000 ഫോളോവേഴ്‌സ് ഉള്ള എഴുത്തുകാരന്‍ ബ്രയാന്‍ ക്രാസെന്‍സ്റ്റീന് ട്വിറ്റര്‍ 24,305 ഡോളര്‍ (20 ലക്ഷത്തോളം രൂപ) നല്‍കിയിട്ടുണ്ട്. യു.എഫ്.സി താരം ആന്‍ഡ്രൂ ടേറ്റിന് 20000 ഡോളറാണ് ലഭിച്ചത്. ബാബിലോണ്‍ ബീ എഴുത്തുകാരിയായ ആഷ്‌ലി സെന്റ് ക്ലെയര്‍ തനിക്ക് 7,153 ഡോളര്‍ ലഭിച്ചതായി അവകാശപ്പെട്ടു.
Key Words: Twitter , Creators
COMMENTS