After receiving the funeral tributes of lakhs of people, Oommen Chandy was laid to rest in the soil of Puthupally. From Bengaluru toThiruvananthapuram
സ്വന്തം ലേഖകന്‍
കോട്ടയം : ലക്ഷോപലക്ഷം പേരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി പുതുപ്പള്ളിയുടെ മണ്ണില്‍ കുഞ്ഞൂഞ്ഞിന് അന്ത്യവിശ്രമം. എല്ലാ ഞായറാഴ്ചകളിലും പതിവു തെറ്റാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലെ കല്ലറയിലാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യനിദ്ര.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിത്രീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തിലാണ് ശുശ്രൂഷകള്‍.
ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തും അവിടെ നിന്നു പുതുപ്പള്ളി വരെയും ലക്ഷക്കണക്കിനു പേരാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വെയിലും മഴയും വകവയ്ക്കാതെ എത്തിയത്.
ഉമ്മന്‍ ചാണ്ടിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പള്ളിയില്‍ എത്തി. തിരക്ക് നിമിത്തം രാഹുല്‍ ഗാന്ധിക്ക് ഉമ്മന്‍ ചാണ്ടിയുടെ പുതിയ വീട്ടിലെ പൊതുദര്‍ശനത്തില്‍ സംബന്ധിക്കാനായില്ല.
അന്ത്യയാത്രയെ വാഹനത്തില്‍ അനുഗമിക്കുകയും പിന്നീട് വിലാപയാത്രയ്‌ക്കൊപ്പം നടക്കുകയും ചെയ്താണ് രാഹുല്‍ പള്ളിയിലെത്തിയത്.
പള്ളിയിലും പൊതുദര്‍ശനം തുടര്‍ന്നു. അവിടെയും പ്രിയ നേതാവിനെ അവസാനമായി കാണാന്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു.
പുതുപ്പള്ളിയിലെ കുടുംബവീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അന്ത്യയാത്ര അദ്ദേഹത്തിന്റെ പുതിയ വീട്ടിലെത്തി. കുടുംബവീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥനകള്‍ക്കു ശേഷം പൊതുദര്‍ശനത്തിനായി ഭൗതിക ശരീരം പുതിയ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത യാത്ര അയപ്പാണ് ഉമ്മന്‍ ചാണ്ടിക്കു നാട് നല്കിയത്. അദ്ദേഹം എത്രമേല്‍ ജനകീയനായിരുന്നു എന്നതിന് തെളിവായി വിലാപയാത്രയിലെ അണമുറിയാത്ത ജനസഞ്ചയം.
മന്ത്രിമാരായ വി എന്‍ വാസവന്‍, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, പി പ്രസാദ് എന്നിവര്‍ സംയുക്തമായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരെല്ലാം അന്ത്യകര്‍മങ്ങള്‍ക്കു സാക്ഷിയാകാനെത്തിയിരുന്നു.
Summary: After receiving the funeral tributes of lakhs of people, Oommen Chandy was laid to rest in the soil of Puthupally. From Bengaluru to Thiruvananthapuram and from there to Puthupally, lakhs of people came to pay their last respects to the beloved leader.
COMMENTS