ഇംഫാല്‍: മണിപ്പൂരിലെ ക്രമസമാധാന ചുമതല ഏറ്റെടുക്കാനാവില്ലെന്നു സുപ്രീം കോടതി. ക്രമസമാധാനം ഉറപ്പാക്കേണ്ടത് തെരഞ്ഞെടുക്കപ്പട്ട സര്‍ക്കാരാണ്. സ...
ഇംഫാല്‍: മണിപ്പൂരിലെ ക്രമസമാധാന ചുമതല ഏറ്റെടുക്കാനാവില്ലെന്നു സുപ്രീം കോടതി. ക്രമസമാധാനം ഉറപ്പാക്കേണ്ടത് തെരഞ്ഞെടുക്കപ്പട്ട സര്‍ക്കാരാണ്.
സുരക്ഷയില്‍ ന്യൂനതയുണ്ടെങ്കില്‍ പരിഹരിക്കാന്‍ കോടതിക്ക് ഇടപെടാനാകും. എന്നാല്‍ വിഷയങ്ങളെ ആളിക്കത്തിക്കാന്‍ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാല്‍ പറഞ്ഞു.
ഈ വിഷയത്തില്‍ അതിന്റെ കടമകളും ഉത്തരവാദിത്തങ്ങളും തീര്‍ത്ത്, വിവിധ ഗ്രൂപ്പുകളുടെ സഹായം ചേര്‍ത്ത് സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും നല്ല നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്നും സുപ്രീം കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Key Words: The Supreme Court , Law and order , Manipur Issue
COMMENTS