The Muslim League decided not to participate in the CPM seminar against the Uniform Civil Code. The decision was taken in a meeting held at Panakkad
സ്വന്തം ലേഖകന്‍
മലപ്പുറം: ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്നു മുസ്ലിം ലീഗ് തീരുമാനിച്ചു. പാണക്കാട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.
ഏക സിവില്‍ കോഡിനെ മുസ്ലിങ്ങളുടെ മാത്രം വിഷയമായി കാണരുതെന്നും ഇതൊരു പൊതു വിഷയമാണെന്നുമാണ് ലീഗിന്റെ നിലപാട്. ഇതില്‍ മാറ്റമില്ലെന്നും ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
യുഡിഎഫിലെ ഏറ്റവും പ്രധാന ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റിനിറുത്തിക്കൊണ്ടുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല.
ലീഗിന്റെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കുമെന്നും ഏക സിവില്‍ കോഡ് ഒരു സെമിനാര്‍ വിഷയം മാത്രമായി ചുരുക്കരുതെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. സെമിനാര്‍ സംഘടിപ്പിക്കുന്നതിനായി ഒരു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിനെയും മറ്റും മാറ്റിനിറുത്തിക്കൊണ്ടുള്ള സെമിനാറില്‍ ലീഗ് മാത്രം പങ്കെടുക്കുന്നത് ഭാവിയില്‍ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ദോഷം ചെയ്യുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്ലിം ലീഗ് ക്ഷണം നിഷേധിച്ചത് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.
സമരത്തിന്റെ തുടക്കം മാത്രമാണിത്. തുടര്‍ച്ചയായ പോരാട്ടങ്ങള്‍ വേണ്ടിവരും. ഭാവിയില്‍ എല്ലാവര്ക്കും അതില്‍ ചേരാന്‍ കഴിയുമെന്നാണ് ലീഗ് പറഞ്ഞു വയ്ക്കുന്നുവെന്നും ഗോവിന്ദന് പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടെടുക്കുമ്പോള്‍ അവരെ ഒപ്പംകൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ഗോവിന്ദന് പറഞ്ഞു.
COMMENTS