The Kerala Union of Working Journalists has condemned the police raids on the houses of the media workers in Kerala. The police is conducting raids
തിരുവനന്തപുരം : അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ അയാളുടെ ഉടമയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു.
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന്‍ സ്‌കറിയക്ക് എതിരെയുളള കേസിന്റെ പേരില്‍ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അടക്കമുളള മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈല്‍ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത നടപടിയാണിത്.
മറുനാടന്‍ മലയാളിക്കും അതിന്റെ ഉടമ ഷാജന്‍ സ്‌കറിയക്കും എതിരെ കേസുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണമെന്നു തന്നെയാണ് യൂണിയന്റെ നിലപാട്. മറുനാടന്‍ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പുമില്ല.
എന്നാല്‍, ഉടമയ്‌ക്കെതിരായ കേസിന്റെ പേരില്‍ അവിടെ തൊഴിലെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യൂണിയന്‍ പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പറഞ്ഞു.
ഉടമയെ കിട്ടിയില്ലെങ്കില്‍ തൊഴിലാളികളെ ഒന്നാകെ കേസില്‍ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ്സു കെടുത്തുന്ന നടപടിയാണെന്നു കൂടി ഓര്‍മ്മിപ്പിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.
Summary: The Kerala Union of Working Journalists has condemned the police raids on the houses of the media workers in Kerala. The police is conducting raids on the houses of media workers including women who are employed Marunadan Malayali. The police seized many people's mobile phones. This is an unheard of procedure in Kerala.
COMMENTS