തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കടലില്‍ നി...
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കടലില്‍ നിന്നും തിരികെ വരികയായിരുന്ന പെരുമാതുറ സ്വദേശിയുടെ ഫക്കീറാന്‍ അലി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ വളളം ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട ബോട്ട് കരയിലെത്തിച്ചു
Key Words: Boat, Overturned, Mudalpozhi
 

 
							     
							     
							     
							    
 
 
 
 
 
COMMENTS