കൊല്ലം: അന്തരിച്ച ജനകീയ നേതാവ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപ യാത്ര ഇനിയും കൊല്ലം കടന്നിട്ടില്ല. നിലവി...
കൊല്ലം: അന്തരിച്ച ജനകീയ നേതാവ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപ യാത്ര ഇനിയും കൊല്ലം കടന്നിട്ടില്ല. നിലവില്‍ ആയൂരിനും വാളകത്തിനുമിടയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. നിരവധി ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടിയതിനാല്‍ വിലാപയാത്ര കുറച്ച് നേരം നിര്‍ത്തിയിട്ടിരിക്കുകയാണ്. കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാര്‍, യുവാക്കള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിങ്ങനെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
Key Words: Oommen Chandy, Kollam
COMMENTS