തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രന്‍ തന്നെ സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനത്തു തുടരും. തിരഞ്ഞെടുപ്പ് ഫലം അനുസരിച...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രന്‍ തന്നെ സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനത്തു തുടരും.
തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചായിരിക്കും നേതൃമാറ്റത്തെ സംബന്ധിച്ച് ആലോചിക്കു എന്നാണ് റിപ്പോര്‍ട്ട്. അവകാശവാദങ്ങള്‍ക്കപ്പുറം, തിരഞ്ഞെടുപ്പില്‍ ഫലം വേണമെന്ന സന്ദേശമാണ് കേന്ദ്രം സംസ്ഥാന നേതൃത്വത്തിന് നല്‍കുന്നത്.
വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പരമാവധി കേന്ദ്രീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളോടും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഘടകങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഓരോ സംസ്ഥാനത്തോടും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ദക്ഷിണേന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നാളെ ഹൈദരാബാദില്‍ ചേരുന്ന സംസ്ഥാന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ കെ.സുരേന്ദ്രന്‍ പങ്കെടുക്കും.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷും സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിമാരും യോഗത്തിനെത്തും. കേരളത്തില്‍ പുതുതായി നിയമിക്കപ്പെട്ട സംഘടനാ ജനറല്‍ സെക്രട്ടറി കെ.സുഭാഷും യോഗത്തില്‍ പങ്കെടുക്കും.
Key Words: K.Surendran, BJP state president, Kerala
COMMENTS