Supreme court take case against Manipur issue
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ഭരണഘടനാ ദുരുപയോഗം ഉണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി കേസെടുത്തത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ വംശീയ കലാപം കൊടുമ്പിരിക്കൊണ്ടിരിക്കെ രണ്ടു സ്ത്രീകളെ നഗ്നരായി നടത്തുകയും ആള്‍ക്കൂട്ടം ഇവരെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
Keywords: Supreme court, manipur, Women harassment, Case
COMMENTS