Supreme court postpones hearing of Lavalin case
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീംകോടതി. സി.ബി.ഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ അസൗകര്യം കാരണമാണ് ഇത്തവണ കേസ് മാറ്റിയത്. ഇതോടെ 34 തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്.
ഓരോ പ്രാവശ്യവും ഓരോരുത്തരുടെ അസൗകര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത ചൊവ്വാഴ്ച പരിഗണിക്കാമെന്നായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കേസ് സെപ്തംബര്‍ 12 ലേക്ക് മാറ്റുകയായിരുന്നു.
Keywords: Supreme court, Postpone, Lavalin case, Sep. 12
COMMENTS