Supreme court allows Madani to stay in Kerala
ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് സുരക്ഷയില്ലാതെ തന്നെ കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി. ഇതോടെ മഅദനിക്ക് കര്‍ണാടക പൊലീസിന്റെയോ കേരള പൊലീസിന്റെ സുരക്ഷയില്ലാതെ തന്നെ ഇനി കൊല്ലത്ത് താമസിക്കാം.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. കേസിന്റെ വിചാരണ ഏറെക്കുറെ പൂര്‍ത്തിയായെന്നും ഇനിയുള്ള കോടതി നടപടികളില്‍ മഅദനി ഹാജരാകേണ്ട ആവശ്യമില്ലെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ആദ്യം കൊല്ലം ജില്ലയില്‍ തന്നെ തങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചതെങ്കിലും പിന്നീട് ചികിത്സാര്‍ത്ഥം ജില്ല വിട്ടുപോകാനുള്ള അനുമതി നല്‍കുകയായിരുന്നു.
കഴിഞ്ഞ മാസം 26 പിതാവിനെ കാണാനായി മഅദനി കേരളത്തിലെത്തിയിരുന്നെങ്കിലും അസുഖബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊല്ലത്തെത്തി രോഗശയ്യയിലുള്ള പിതാവിനെ കാണാനാകാതെ ജൂലായ് ആറിന് തിരികെ പോകുകയായിരുന്നു.
Keywords: Supreme court, Madani, Kerala, Protection
COMMENTS