തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ രാവ...
തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
പൊഴിയില്‍ അടിയുന്ന മണല്‍ പമ്പ് ഉപയോഗിച്ച് നീക്കാനാണ് ആലോചന. പൊഴിക്ക് സമീപം കൂടുതല്‍ ലൈഫ്ഗാര്‍ഡുമാരെ നിയോഗിക്കുന്നതും ചര്‍ച്ചയാകും. മന്ത്രിതല യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
Key Words: Muthalapozhi Issue, Ministers Meeting
COMMENTS