തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്തിയേക്കും. എല്ലാ കാര്‍ഡുകള്‍ക്കും ഓണക്...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഓണക്കിറ്റ് വിതരണം പരിമിതപ്പെടുത്തിയേക്കും. എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്താനാണ് തീരുമാനം. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്.
എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനമെടുക്കും.
മുന്‍കാലങ്ങളില്‍ എല്ലാവിഭാഗങ്ങള്‍ക്കും ഓണക്കിറ്റുനല്‍കിയത് കോവിഡുള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണെന്നും വിലയിരുത്തലുണ്ട്
Key words: Onam Kit, Kerala, Pinarayi Vijayan
COMMENTS