Vakkom Purushothaman passes away
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം തിരുവനന്തപുരം കുമാരപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഗവര്‍ണര്‍, മന്ത്രി, സ്പീക്കര്‍, ലോക്‌സഭാംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്.
രണ്ട് തവണ ഗവര്‍ണര്‍ സ്ഥാനവും മൂന്നു തവണ മന്ത്രിസ്ഥാനവും രണ്ടു തവണ ലോക്‌സഭാംഗവുമായിരുന്നു. ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Keywords: Vakkom Purushothaman passes away, Congress, Speaker
COMMENTS