പാരീസ്: വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ ഓടിച്ചുപോയ പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ ക...
പാരീസ്: വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ ഓടിച്ചുപോയ പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം തുടരുന്നതിനിടെ ഫ്രാന്‍സിലുടനീളം 719 പേരെ ഒറ്റരാത്രികൊണ്ട് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ അറിയിച്ചു.
പൊലീസും കലാപകാരികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതുവരെ 1300 പേര് അറസ്റ്റിലായെന്നു പൊലീസ് അറിയിച്ചു. കൊള്ളയും തീവയ്പും തുടരുകയാണ്.
ക്രമസമാധാന പാലനത്തിനായി 45,000 പൊലീസ് ഉദ്യോഗസ്ഥരെയും പ്രത്യേക വിഭാഗങ്ങളെയും കവചിത വാഹനങ്ങളെയും ഹെലികോപ്റ്ററുകളേയും സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ഫ്രാന്‍സിലെ കലാപം ബെല്‍ജിയത്തിലേക്കും വ്യാപിച്ചു, ഡസന്‍ കണക്കിന് അറസ്റ്റുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Key Words: Riots, France
COMMENTS